Saturday, 25 May 2013

വിജിലന്‍ സ് എന്നപേരില്‍ ഒരു തപാല്‍ വകുപ്പ്


അഴിമതിക്കാര്‍ ക്കെതിരെ പരാതിയുമായി വിജിലന്‍സിനെ സമീപിക്കുന്നവര്‍ ജാഗ്രതൈ....വിജിലന്‍ സിനു ലഭിക്കുന്ന പരാതിയില്‍ എന്തു നടപടിയാ ണുണ്ടാവുന്നത് ?പരാതി ലഭിച്ചാല്‍ വിജിലന്‍ സ് ഡയരക്റ്റര്‍ പ്രാധമീക അന്വേഷണത്തിനുത്തരവിടുമെന്നും , പിന്നീട് പ്രധമദ്രുഷ്ട്യാ തെളിവുണ്ടെന്നുകണ്ടാല്‍ അന്വേഷണത്തിനുള്ള അനുമതിക്കായി സര്‍ ക്കാറിനെഴുതുമെന്നും , അനുമതി ലഭിച്ചാല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ ക്കെതിരെ നടപടിയെടുക്കുമെന്നും പരതിക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാമായി സൂക്ഷിക്കുമെന്നൊക്കെയാണു കരുതുന്നതെങ്കില്‍ തെറ്റി... കോടികള്‍ കൊണ്ടമ്മാനമാടുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയെക്കുറിച്ചാണു പരാതിയെങ്കില്‍ ഒറ്റുകാരുടെ റൊളിലാവും അവര്‍ .
അഴിമതി നടത്തിയത് നഗരസഭാ ഉദ്യോഗസ്ഥരാണെങ്കില്‍ പരാതി നഗരകാര്യ ഡയരക്റ്റര്‍ വഴി നഗരസഭയ് ക്ക് അയച്ചുകൊടുക്കും ,പിന്നെ എല്ലാവര്‍ ക്കും കൂടി തെളിവുകള്‍ നശിപ്പിക്കാനും പഴുതുകള്‍ ഉണ്ടാക്കാനും വേണമെങ്കില്‍ പരാതിക്കാരനെ തന്നെ ഇല്ലാതാക്കനും എളുപ്പം . അയച്ചുകൊടുക്കുന്നത് നഗരകാര്യ ഡയരക്ടര്‍ ക്ക് വകുപ്പുതല അന്വേഷണത്തിനു വേണ്ടിയായതിനാല്‍ എന്തു സം ഭവിച്ചാലും വിജിലന്‍ സിനു കുറ്റവും ഇല്ല. വിജിലന്‍ സ് ഡയരക്ടര്‍ മാത്രമാണു അങ്ങനെയെന്നു കരുതുന്നുണ്ടെങ്കില്‍ തെറ്റി. വിജിലന്‍ സിന്റെ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയും അതില്‍ ക്കൂടുതല്‍ ഒന്നു ചെയ്യില്ല. ഇത്രയും പറഞ്ഞത് കളവാണെന്നു കരുതുന്നവര്‍ ക്കുവേണ്ടി വീലന്‍ സ് ഡയരക്ടറുടെയും വിജിലന്‍ സ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെയും ഓഫീസില്‍ നിന്നും വിവരാവകാശം ഉപയോഗിച്ച് എടുത്ത രേഘകള്‍ ഇതാ. സാക്ഷാല്‍ വിജിലന്‍ സ് മന്ത്രി അന്വേഷണം നടത്തിക്കോളാം , തനിക്ക് പരാതി അയക്കൂ എന്ന് ഫേസ് ബൂക്കിലൂടെ ആവശ്യപ്പെട്ടപ്രകാരം അദ്ദേഹത്തിനു അയച്ചുകൊടുത്ത പരാതിയുടെ ഗതി ഇതാണെങ്കില്‍ പൊതുവായ സ്ഥിതി എന്താവുമെന്നു പറയാനുണ്ടോ.
അഴിമതി അന്വേഷിക്കുന്നത് റവന്യൂ ഇന്‍ സ്പെക്ടര്‍

No comments:

Post a Comment