ദിവസവും
ഹോട്ടലില്‍ നിന്നും ഒരു നേരം മാത്രം ഊണു കഴിക്കുകയാണെങ്കില്‍ ഒരു നേരത്തെ
ഊണിനു പതിനഞ്ചു രൂപ വില കണക്കാക്കിയാല്‍ പോലും മാസത്തില്‍ 450 രൂപ വേണം .
പക്ഷേ പങ്കാളിത്ത പെന്‍ഷന്റെ ജീവിക്കുന്ന ഉദാഹരണമായ എംപ്ളോയ്മെന്റ്
പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതി പ്രകാരം 1995ല്‍ വിരമിച്ച മിക്കവാറും
തൊഴിലാളികള്‍ക്ക് ലഭിച്ചുവരുന്ന പെന്‍ഷന്‍ മുന്നൂറോ, നാനൂറോ രൂപ
മാത്രമാണ്.. പദ്ധതി പ്രഖ്യാപിച്ചശേഷം സാധനങ്ങളുടെ വിലയില്‍ വന്ന
വര്‍ദ്ധനവൊന്നും പെന്‍ഷന്‍ കാര്യത്തില്‍ യാതൊരു മാറ്റത്തിനും
കാരണമായിട്ടീല്ല. കാരണം പങ്കാളിത്ത പെന്‍ഷന്‍ അങ്ങനെയാണ്.
കേന്ദ്ര
സര്‍ ക്കാറിന്റെ എകണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം
പ്രസ്ജ്ദ്ധീകരിച്ച ഉപഭോക്ത്രു വിലസൂചിക യനുസരിച്ച്.1995 ജനുവരി മാസം 105.3
രൂപ കൊടുത്താല്‍ ലഭിക്കുന്ന സാധനങ്ങള്‍ ഇന്നു ലഭിക്കാന്‍ 232.16 രൂപ
നല്‍കണം അതനുസരിച്ച് ഇന്നത്തെ അഞ്ഞൂറുരൂപയ്ക്ക് 1995ലെ ഉപഭോക്ത്രു വില
സൂചികയുമായി 226.78 രൂപയുടെ വില മാത്രമാണുള്ളത്. . ഇതൊന്നും പെന്‍ഷന്‍
പങ്കാളിത്ത പെന്‍ഷനാകുമ്പോള്‍ പരിഗണിക്കപ്പെടുന്നതേ ഇല്ല. പിരിയുന്ന
സമയത്ത് നിങ്ങളുടെ കോര്‍പസ് ഫണ്ടില്‍ എന്താണുള്ളത് അതിന്റെ അടിസ്ഥാനത്തില്‍
നിശ്ചയിക്കുന്ന പെന്‍ഷന്‍ എത്രകാലം ജീവിച്ചാലും മാറ്റമൊന്നും കൂടാതെ
കിട്ടും . അതില്‍ കൂടുതല്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ടതന്നെ. പെന്‍ഷന്റെ
മൂന്നില്‍ ഒന്ന് കമ്യൂട്ട് ചെയ്തുവാങ്ങിയാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പഴയ
അനുഭവം വെച്ച് പതിനഞ്ചു കൊല്ലം കഴിഞ്ഞാല്‍ മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാന്‍
തുടങ്ങും . പക്ഷേ, അതു കണ്ട് പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ കമ്യൂട്ട്
ചെയ്താല്‍ ജീവിതത്തിലൊരിക്കലും മുഴുവന്‍ പെന്‍ഷന്‍ കിട്ടില്ല തന്നെ.
പെന്‍ ഷന്‍ എന്ന മാറ്റിവെക്കപ്പെടുന്ന വേതനം
മാറ്റിവെക്കപ്പെടുന്ന
വേതനമാണു പെന്‍ ഷന്‍ . സര്‍ ക്കാര്‍ സര്‍ വീസില്‍ ഇതുവരെയുണ്ടായിരുന്ന
പെന്‍ഷന്‍ സ്കീം ഏകദേശം ശമ്പളം കണക്കാക്കുന്നതിനു തുല്യമായ ഒരു രീതിയില്‍
തന്നെയായിരുന്നു കണക്കാക്കിയത്. കാലാകാലങ്ങളിലുള്ള റിവിഷനിലൂടെ കണ്‍
സ്യൂമര്‍ പ്രൈസ് ഇന്റെക്സ് (ഉപഭോക്ത്രു വില സൂചിക) കണക്കാക്കി വര്‍
ദ്ധിക്കുന്ന ഒന്നായതുകൊണ്ട് ഭാവിയില്‍ വരുന്ന വിലമാറ്റത്തിലും സര്‍ ക്കാര്‍
സര്‍ വീസില്‍ നിന്നും വിരമിച്ചവര്‍ ക്കു സം രക്ഷണമുണ്ടായിരുന്നു. പക്ഷേ
പങ്കാളിത്ത പെന്‍ ഷനായ പ്രൊവിഡന്റ് ഫണ്ട് പെന്‍ ഷന്‍വ്യവസായതൊഴിലാളികള്‍
ക്ക് ബാധകമാക്കിയതായി പ്രഖ്യാപിച്ചപ്പോള്‍ ഇതൊക്കെ സ്വപ്നം കണ്ട്
ആഹ്ളാദിച്ചവര്‍ തങ്ങള്‍ വഞ്ചിതരായത് തിരിച്ചറിയാന്‍ ഏറെ വൈകിപ്പോയി.
തൊഴിലാളികളെ നന്നക്കാനായിരുന്നില്ല, അവരുടെ പ്രൊവിഡന്റ് ഫണ്ടിലെ പണം
ഒരുമിച്ച് തിരികെ കൊടുക്കാതിരിക്കാനുള്ള ബുദ്ധിയായിരുന്നു ഈ
പദ്ധതിയെന്നതാവണം സത്യം .
പെന്‍ ഷന്‍ റഗുലേറ്ററി അതോറിറ്റിയും പെന്‍ ഷന്‍ പദ്ധതികളും
2003
ആഗസ്ത് 23 നായിരുന്നു പെന്‍ ഷന്‍ പദ്ധതികളുടെ നിയന്ത്രണത്തിനു വേണ്ടി
ഇന്ത്യാ ഗവണ്‍ മെന്റ് പെന്‍ ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ്
അതോറിറ്റി (പ്പ്ഫ്റ്ഡാ ) രൂപീകരിച്ചത്. ബിസിനസ്സുകാര്‍ ഉള്‍ പ്പെടെ പെന്‍
ഷന്‍ ആനുകൂല്യം ലഭ്യമല്ലാത്ത ലക്ഷോപലക്ഷം ആളുകള്‍ ക്ക് റിട്ടയര്‍ മെന്റ്
കാലത്തേക്കുവേണ്ടി സമ്പാദിക്കുവാന്‍ അവസരമുണ്ടാക്കുന്നതിനും , വാര്‍
ദ്ധക്യകാലത്തെ വരുമാനം ഉറപ്പാക്കുന്നതിനും വേണ്ടി യായിരുന്നു 2013
ഒക്ടോബര്‍ 10 നു പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ അതോറിറ്റി
രൂപീകരിക്കുന്നതിനുള്ള ഉദ്ദേശമായി പറഞ്ഞിരുന്നത്. എന്നാല്‍ 2004 ജനുവരി 1
മുതല്‍ ജോലിയില്‍ പ്രവേശിക്കുന്ന ഇന്ത്യാഗവണ്‍ മെന്റ് ജീവനക്കാരുടെ പെന്‍
ഷന്‍ ഈ അതൊറിറ്റിക്കു കീഴിലാക്കാന്‍ തീരുമാനിച്ചു. 2008 ഏപ്രില്‍ 1 മുതല്‍
പുതിയതായി നിയമനം ലഭിച്ച കേന്ദ്ര ഗവണ്‍ മെന്റ് ജീവനക്കാരുടെ പെന്‍ ഷന്‍
അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പുതിയ പെന്‍ ഷന്‍ സം വിധാനത്തിലേക്കു
മാറ്റി (ണ്പ്പ്ശ് ). ഇത് വിദഗ്ദ്ധരായ ഫണ്ട് മാനേജര്‍ മാരുടെ മേല്‍
നോട്ടത്തില്‍ സര്‍ കാരിതര പ്രൊവിഡന്റ് ഫണ്ടുകള്‍ ക്ക് ബാധകമായ മാര്‍ ഗനിര്‍
ദ്ദേശങ്ങള്‍ അനുസരിച്ച് നിക്ഷേപിക്കുമെന്നാണ്, അതോറിറ്റി
വ്യക്തമാക്കുന്നത്. കേരളമുള്‍ പെടെ 28 ഓളം സം സ്ഥാനഗവണ്‍ മെന്റുകളും
ഇതിനോടകം പുതിയ പങ്കാളിത്ത പെന്‍ ഷന്‍ പദ്ധതി നടപ്പാക്കി
വിജ്ഞാപനമിറക്കിക്കഴിഞ്ഞു. 2013 ഏപ്രില്‍ 1 മുതല്‍ ജോലിയില്‍
പ്രവേശിക്കുന്നവര്‍ക്കാണു കേരള സര്‍ക്കാര്‍ പുതിയ പെന്‍ഷന്‍ പദ്ധതി
ബാധകമാക്കിയിട്ടുള്ളത്. ഈ പദ്ധതിയില്‍ ഇന്ത്യയിലെ ഏതൊരു പൌരവും സ്വയം
സന്നദ്ധനാവുകയാണെങ്കില്‍ അം ഗമാവാനുള്ള അവകാശം 2009 മെയ് 1 മുതല്‍
ക്കുതന്നെ അതൊറിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. സര്‍ ക്കാര്‍
ജീവനക്കരുടെ കാര്യത്തില്‍ അടിസ്ഥാന ശമ്പലത്തിന്റെയും ക്ഷാമബത്തയുടെയും 10%
നിര്‍ ബന്ധമായും പെന്‍ ഷന്‍ ഫന്റില്‍ അടക്കേണ്ടതുണ്ടെന്നതു നിയമമാണെന്നതും
, തുല്യമായ സംഘ്യ സര്‍ക്കാര്‍ വിഹിതമായും നിക്ഷേപിക്കുമെന്നതും മാത്രമാണു
പൊതു ജനങ്ങളുടേതില്‍ നിന്നുള്ള വ്യത്യാസം .വിദഗ്ഗ്ദ്ധരായ ഫണ്ട് മാനേജര്‍
മാരുടെ സേവനം ഉപയോഗപ്പെടുത്തി നിക്ഷേപകനു താല്‍ പര്യമുള്ള ഫണ്ടില്‍
നിക്ഷേപിക്കുന്നതിനുള്ള അവസരവും അതോറിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്വാഭാവികമായും ,ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളും ,
കടപത്രത്തില്‍ ലും , കാള്‍ മണിയിലും നിക്ഷേപിക്കുന്ന ഡെബ്റ്റ് ഫണ്ടുകളും
തെരഞ്ഞെടുക്കുന്നതിനു ലഭിക്കുകതന്നെ ചെയ്യും . അതായത്, ഗുണഭോക്താവു
തെരഞ്ഞെടുക്കുകയാണെങ്കില്‍ , സര്‍ ക്കാര്‍ ഉദ്യോഗസ്ഥന്‍ മാരുടെ പെന്‍ ഷന്‍
ഫണ്ടും ഓഹരി വിപണിയിലേക്കുതന്നെ ഒഴുകും എന്നത് ഉറപ്പാണ്. ഭാവിയില്‍ ഈ
ഫണ്ടിന്റെ ഭൂരിഭാഗവും കോര്‍ പറേറ്റുകളുടെ കൈകളില്‍
ത്തന്നെയാണെത്തുകയെന്നതിനു യാതൊരു സം ശയവും വേണ്ട. 60 വയസ്സില്‍ സര്‍
വീസില്‍ നിന്നും വിരമിക്കുന്ന അവസരത്തില്‍ ഈ ഫണ്ടില്‍ നിന്നും 60% വരെ
ഒറ്റ തവണയായി പിന്‍വലിക്കാനും ഗുണഭോക്താവിനു അവകാശമുണ്ട്. 40% എങ്കിലും
പെന്‍ ഷനുവേണ്ടിയുള്ള ഫണ്ടില്‍ (ആന്വിറ്റി) നിക്ഷേപിക്കണമെന്നു നിര്‍
ബ്ബന്ധമാണ്.
കെണിയായി മാറുന്ന പെന്‍ ഷന്‍ കണക്കുകള്‍
അടിസ്ഥാന
ശമ്പളത്തിന്റെ 12% ആണ്, തൊഴിലാളികള്‍ പി എഫ് വിഹിതമായി അടയ്ക്കുന്നത്.
അത്രയും തന്നെ തൊഴിലുടമ അവരുടെ വിഹിതമായും അടക്കും . ശമ്പളത്തിന്റെ 8.33%
ആണു പെന്‍ ഷന്‍ സ്കീമിലേക്ക് അടക്കുന്നത്. പെന്‍ ഷനുവേണ്ടിയുള്ള
കണക്കാക്കുന്ന പരമാവധി ശമ്പളം 6500 രൂപയായതിനാല്‍ ഇതു പരമാവധി 541 രൂപയാണ്.
അതായത് 10,000 രൂപ അടിസ്ഥാനശമ്പളമുള്ള ഒരാളില്‍ നിന്നും 1200 രൂപ വീതം
തൊഴിലാളിയില്‍ നിന്നും തൊഴിലുടമയില്‍ നിന്നും ആകെ 2400 രൂപ നിക്ഷേപമായി
പിരിക്കും , ഇതില്‍ 1859
രൂപ പ്രൊവിഡണ്ട് ഫണ്ടിലേക്കും 541 രൂപ പെന്‍ ഷന്‍ സ്കീമിലേക്കും മാറ്റും .
ഇയാള്‍ 35 വര്‍ ഷം സര്‍ വീസില്‍ തുടരുന്നുവെന്നിരിക്കട്ടെ, നിക്ഷേപത്തിനു
8.5 % പലിശ കണക്കാക്കിയാല്‍ അയാളുടെ കോര്‍ പസ് 14,14,147 രൂപയായിരിക്കും . ഈ
സം ഘ്യ ഉപയോഗിച്ച് അയാള്‍ ഏതെങ്കിലും ഒരു സ്വകാര്യ ഇന്‍ ഷൂറന്‍ സ്
കമ്പനിയുടെയോ, എല്‍ ഐ സി യുടെയോ ഒറ്റത്തവണ പണം നല്‍ കി ജീവിതകാലം മുഴുവന്‍
പെന്‍ ഷന്‍ വാങ്ങുന്ന പദ്ധതിയില്‍ ചേരുന്നുവെന്നുകരുതാം . എല്‍ ഐ സി യുടെ
ജീവന്‍ അക്ഷയ് ആണയാള്‍ വാങ്ങുന്നതെങ്കില്‍ ഒരുമാസം അയാള്‍ ക്ക് 9,522
രൂപ പെന്‍ ഷന്‍ ലഭിക്കും .
ഇനി
അയാള്‍ ക്ക് ലഭിക്കുന്ന പ്രൊവിഡന്റ് ഫണ്ട് പെന്‍ ഷന്‍ എത്രയായിരിക്കും
എന്നു നോക്കാം .
പ്രതിമാസ പെന്‍ ഷന്‍ = (പെന്‍ ഷനു അര്‍ ഹമായ ശമ്പളം * പെന്‍ ഷനു അര്‍ ഹമായ
സേവനകാലം )/70എന്നതാണു പെന്‍ ഷന്‍ കണക്കാക്കുന്നതിനുള്ള സമവാക്യം .
അതുപ്രകാരം പെന്‍ ഷനു അര്‍ ഹമായ പരമാവധി ശമ്പളമായ 6500 രൂപയുടെ
അടിസ്ഥാനത്തില്‍ കണക്കുകൂട്ടിയാല്‍ നേരത്തെപറഞ്ഞ 35 വര്‍ ഷത്തെ സേവനം
നടത്തി വിരമിക്കുന്നയാളുടെ പെന്‍ ഷന്‍ (6500 * 35)/70 = 227500/70 = 3250
രൂപയായിരിക്കും അതായത് പൊതു വിപണിയിലുള്ള മറ്റ് പെന്‍ ഷന്‍ പദ്ധതികളെ
അപേക്ഷിച്ച് പ്രൊവിഡന്റ് ഫണ്ട് പെന്‍ ഷന്‍ വാങ്ങുന്നയാള്‍ ക്കുള്ള നഷ്ടം
(9522- 3250) 6272 രൂപ. എന്തൊരു തൊഴിലാളി സ്നേഹം !! എന്തൊരു തൊഴിലാളി
സ്നേഹം !! ഇത്തരത്തില്‍ 3.5 ദശലക്ഷം പ്രൊവിഡന്റ് ഫണ്ട് പെന്‍ ഷന്‍ കാരുടെ
പിച്ചച്ചട്ടിയില്‍ നിന്നും നമ്മുടെ ജനായത്ത സര്‍ ക്കാര്‍ കൊള്ളയടിക്കുന്നത്
കോടികളാണ്. ഒരുപക്ഷേ 2 ജി സ്പെക്ട്രം കും ഭകോണത്തെക്കാള്‍ , കല്‍ കരി കും
ഭകോണത്തെക്കാള്‍ ക്രൂരമാണീ പകല്‍ കൊള്ള.
രാഷ്ട്രത്തിന്റെ വികസനത്തിനു ഏറ്റവും കൂടുതല്‍ സം ഭാവനചെയ്ത വ്യവസായ
സ്ഥാപനങ്ങളുടെ നട്ടെല്ലായി മുപ്പത്തിയഞ്ചും നാല്‍ പതും വര്‍ ഷം സേവനം
അനുഷ്ഠിച്ച വ്യവസാഅയതൊഴിലാളിക്ക് വെറും 550 രൂപയാണു പ്രതിമാസപെന്‍ ഷന്‍
എന്നത് ലജ്ജാവഹമാണെന്ന മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ വാകുകള്‍
മനസ്സാക്ഷിമരവിച്ചിട്ടില്ലാത്ത ഏതൊരാളുടെയും മനസ്സിലുള്ളതു തന്നെയാണ്.
പെന്‍ ഷന്‍ കമ്യൂട്ട് ചെയ്തവര്‍ ക്ക് അത് 340 രൂപയാണെന്നത് അദ്ദേഹം
ശ്രദ്ധിച്ചുകാണില്ല. പി എഫ് പെന്‍ ഷന്‍ കുറഞ്ഞത് 5000 രൂപയെങ്കിലുമാക്കണം
എന്ന അദ്ദേഹത്തിന്റെ അഭിപ്രായം തികച്ചും ന്യായം തന്നെയാണ്. സര്‍ ക്കാര്‍
സൌജന്യമായി കൊടുക്കുന്ന ക്ഷേമ പെന്‍ ഷന്‍ പോലും 750 രൂപയാക്കി ഉയര്‍ ത്തിയ
സാഹചര്യത്തില്‍ , പെന്‍ ഷനുവേണ്ട് വന്‍ തുക നിക്ഷേപമായി നല്‍ കിയ
തൊഴിലാളികള്‍ ക്ക് അതിന്റെ പകുതിമാത്രമാണു പെന്‍ ഷന്‍ എന്നത് കൊടും
ക്രൂരതതന്നെയാണ്.
വാല്‍ കഷ്ണം :കോടികള്‍
മുടക്കി കണ്ണൂരില്‍ നടന്ന സി ഐ ടി യു ദേശീയ സമ്മേളനത്തില്‍ തൊഴിലാളി വര്‍
ഗ്ഗ സര്‍ വാധിപത്യം പറയുന്നവര്‍ 3.5 ദശലക്ഷം പ്രൊവിഡന്റ് ഫണ്ട് പെന്‍ ഷന്‍
കാര്‍ ക്കുവേണ്ടി ഒരു പ്രമേയം പോലും പാസ്സാക്കിയിട്ടില്ല. സാരമില്ല, ട്രേഡ്
യൂനിയന്‍ പ്രവര്‍ ത്തനം ഇപ്പോള്‍ വെറും തൊഴിലല്ലേ. വരിസം ഖ്യയും കിട്ടില്ല
തൊഴിലുടമ പോക്കറ്റില്‍ വച്ചുതരുന്ന കിത്തയും കിട്ടില്ല. പിന്നെ എന്തിനു
പെന്‍ ഷന്‍ കാരന്റെ കാര്യം ആലോചിച്ച് സമയം കളയണം അല്ലേ?
No comments:
Post a Comment